18 November, 2017 10:27:34 AM


ഗു​ജ​റാ​ത്ത് തെരഞ്ഞെടുപ്പ് : ബിജെപിക്ക് മികച്ച വിജയം പ്രവചിച്ച് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി



പാ​റ്റ്ന: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ മി​ക​ച്ച വി​ജ​യം പ്ര​വ​ചി​ച്ച് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. 2012 തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടു​മെ​ന്ന് നി​തീ​ഷ് പ​റ​ഞ്ഞു. മ​റി​ച്ചാ​യാ​ൽ അ​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​കു​മെ​ന്നും നി​തീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.


എം​പി​യെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കി ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ച്ച ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നു ക​രു​തു​ന്നു​വോ?. ഞാ​ൻ ക​രു​തു​ന്നി​ല്ല. ബി​ജെ​പി ഗു​ജ​റാ​ത്തി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​കും- നി​തീ​ഷ് പ​റ​യു​ന്നു. മോ​ദി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ഹാ​റി​ൽ ബി​ജെ​പി-​ജെ​ഡി​യു സ​ഖ്യ​ത്തി​ൽ വി​ള്ള​ലു​ക​ൾ വീ​ണ​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ നി​തീ​ഷ് ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​രു പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു​ള്ള പു​തി​യ സ​ർ​ക്കാ​ർ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും നി​തീ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു. 



Share this News Now:
  • Google+
Like(s): 47