17 November, 2017 01:45:00 PM


പാറശാലയില്‍ വൃദ്ധന്‍റെ ദുരൂഹമരണം : ബന്ധു അറസ്റ്റില്‍



തിരുവനന്തപുരം:പാറശാലയിൽ വൃ​ദ്ധ​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ചു​കി​ട​ന്ന സം​ഭ​വം കൊ​ല​പാ​ത​കമെന്ന് നാ​ട്ടു​കാ​ർ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ടു ബന്ധുവിനെ പോലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ​വ്യാഴാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വീ​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​റി​യ​ങ്ക​ര തൊ​ട്ടു​മ്പു​റ​ത്തു അ​വി​വാ​ഹി​ത​നും അ​പ്പാ​വു​നാ​ട​ർ-വ​ള്ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ത​ങ്ക​യ്യ​ൻ നാ​ട​ർ (75 ) നെയാ​ണ് മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ബന്ധു സ്വ​ർ​ണം പ​ണ​യം വ​ച്ച് സു​ഹൃ​ത്തു​ക്ക​ളു​മാ​യി മ​ദ്യ​പി​ച്ച​തായി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചട്ടുണ്ട്.​ വി​ര​ല​ട​യാ​ള വി​ദ​ഗ​ധർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു​ ന​ട​ത്തി. മൃ​തദേ​ഹം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആശുപത്രിയി​ലേ​ക്ക് മാ​റ്റി. 



Share this News Now:
  • Google+
Like(s): 68