17 November, 2017 01:14:14 PM


താമരക്കുളത്ത് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു



ആ​ല​പ്പു​ഴ: താ​മ​ര​ക്കു​ള​ത്ത് ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച. താ​മ​ര​ക്കു​ളം ച​ത്തി​യ​റ മു​തി​ര​ക്കാ​ല ക്ഷേ​ത്രം, വേ​ട​ര​പ്ലാ​വ് ചെ​റ്റാ​രി​ക്ക​ൽ ക്ഷേ​ത്രം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മു​തി​ര​ക്കാ​ല ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ഓ​ഫീ​സ് റൂം, ​സ്റ്റോ​ർ റൂം ​എ​ന്നി​വ കു​ത്തി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത ശേ​ഷം മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും പ​ത്ത് പ​വ​നോ​ളം സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ചു. എ​ന്നാ​ൽ ശ്രീ​കോ​വി​ൽ തു​റ​ന്നി​ല്ല.

ചെ​റ്റാ​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ക​യ​റി​യ​ശേ​ഷം ഓ​ഫീ​സ് മു​റി​യും ഹാ​ളും കു​ത്തി​ത്തു​റ​ന്നു.​ ഇ​വി​ടെ​യും ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​റാ​യി​രം രൂ​പ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​കോ​വി​ൽ തു​റ​ന്നി​ട്ടി​ല്ല.​നൂ​റ​നാ​ട് പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. 



Share this News Now:
  • Google+
Like(s): 52