17 November, 2017 12:52:20 PM


ഭോപ്പാലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘം പിടിയിൽ



ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഘം പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് ജഹാംഗീറാബാദ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഇവർ കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീ പെൺകുട്ടിയെ തങ്ങളുടെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഗായേന്ദ്ര, ലോകേഷ് നാനു ലാല് എന്നിവർ ചേർന്ന് കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. 



Share this News Now:
  • Google+
Like(s): 41