17 November, 2017 12:04:03 PM


ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യ ബാറ്റിംഗ് തകർച്ചയിൽ



കോൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് തകർച്ചയിൽ. മഴമൂലം രണ്ടാംദിനവും മത്സരം മുടങ്ങിയിരിക്കുകയാണ്. കളിനിർത്തുന്പോൾ ഇന്ത്യ 74/5 എന്ന നിലയിലാണ്. 47 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വർ പൂജാരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ആറ് റണ്‍സോടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയാണ് പൂജാരയ്ക്ക് കൂട്ട്.

മഴ കളിച്ച കോൽക്കത്തയിൽ ആദ്യ ദിനം 11.5 ഓവർ മാത്രമാണ് കളിനടന്നത്. 17 റൺസ് നേടിയ ഇന്ത്യ മൂന്ന് വിക്കറ്റും നഷ്ടപ്പെടുത്തിയിരുന്നു. രണ്ടാം ദിവസവും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച തുടരുകയായിരുന്നു. നാല് വീതം റൺസ് നേടിയ അജിങ്ക്യ രഹാനെ, ആർ.അശ്വിൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ലങ്കയ്ക്ക് വേണ്ടി ലക്മാൽ മൂന്നും ശനങ്ക രണ്ടും വിക്കറ്റുകൾ നേടി. 



Share this News Now:
  • Google+
Like(s): 99