17 November, 2017 11:41:36 AM


സിം​ബാ​ബ്​വേ​യി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി : മുഗാബെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം



ഹ​രാ​രെ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സിം​ബാ​ബ്​വേ​യി​ൽ സൈ​നി​ക അ​ട്ടി​മ​റി​യോ​ടെ ഉ​ട​ലെ​ടു​ത്ത രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നതിനിടെ പ്രസിഡൻറ്​ റോബർട്ട്​ മുഗാബെ രാജിവയ്ക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാക്കൾ. രാജ്യ താത്​പര്യവും ജനവികാരവും മാനിച്ച്​ പ്രസിഡന്‍റ്​ രാജിവെക്കണമെന്ന്​ പ്രതിപക്ഷ കക്ഷികളുടെ നേതാവ്​ മോർഗൻ സ്വാങ്​ഗിരായി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

നാഷണൽ ട്രാൻസിഷൻ ബോഡി രൂപീകരിച്ച്​ സൈന്യത്തി​ൽ നിന്നും രാജ്യത്തി​​ന്‍റെ അധികാരം തിരിച്ചു പിടിക്കണമെന്നും എത്രയും വേഗം സിംബാബ്​വേയിൽ നിയമാനുസൃതമായ ഭരണം സ്​ഥാപിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.



Share this News Now:
  • Google+
Like(s): 35