Breaking News

16 November, 2017 12:54:28 PM


കുറുപ്പംപടിയിൽ വീടിനുള്ളിൽ യുവതി തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ



കൊച്ചി:  എറണാകുളം കുറുപ്പംപടിയിൽ യുവതിയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി തിരുത്തി നാലുകണ്ടത്തിൽ ലേഖയാണ് മരിച്ചത്. സംഭവത്തിന് ശേഷം ലേഖയുടെ ഭർത്താവ് ശിവദാസനെയും മൂന്ന് വയസുള്ള മകളെയും കാണാതായി.

ശിവദാസൻ കുട്ടിയെയും കൊണ്ട് ബസിൽ കയറി പോകുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് ശിവസാദനും കുട്ടിക്കുമായി തെരച്ചിൽ തുടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശിവദാസൻ കുട്ടിയുമായി കടന്നുകളഞ്ഞുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 



Share this News Now:
  • Google+
Like(s): 130