16 November, 2017 12:44:32 PM


അതിർത്തി ലംഘിച്ചു: ശ്രീലങ്കൻസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി



ചെന്നൈ: ശ്രീലങ്കൻ നാവികസേന പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പിടികൂടിയത്. നെടുന്തീവിനു സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളെ വ്യാഴാഴ്ച രാവിലെയാണ് പിടികൂടിയത്. അറസ്റ്റിന് പുറമേ ഇവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഈ മാസം ഏഴിന് നാല് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. 



Share this News Now:
  • Google+
Like(s): 48