16 November, 2017 12:38:37 PM


ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് : കനത്ത മഴമൂലം വൈകുന്നു



കോൽക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് മഴമൂലം തുടങ്ങാൻ വൈകുന്നു. കോൽക്കത്തയിൽ പെയ്യുന്ന കനത്ത മഴ കാരണം ടോസ് പോലും നടന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും കോൽക്കത്തയിൽ കനത്ത മഴ പെയ്തിരുന്നു. ഇതേതുടർന്ന് ഇരു ടീമുകളുടെയും പരിശീലനവും മുടങ്ങി. മൂന്ന് ടെസ്റ്റുകളാണ് പരന്പരയിലുള്ളത്. നാഗ്പൂർ, ഡൽഹി എന്നിവടങ്ങളിലാണ് അടുത്ത മത്സരങ്ങൾ. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്‍റി-20യും പരന്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 210