16 November, 2017 10:51:51 AM


മകനെ മര്‍ദിച്ചു; അമ്മയുടെ നിരാഹാര സമരത്തിന് നേരെ പോലീസ് അതിക്രമം



കോഴിക്കോട്:  മകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അമ്മ നടത്തിയ സമരത്തിന് നേരെ പോലീസിന്‍റെ  അതിക്രമം.  പതിനാറുകാരനായ മകനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് അമ്മ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തിനു നേരെയാണ് പോലീസ് അതിക്രമം കാട്ടിയത്. ബുധനാഴ്ച അർധരാത്രി കോഴിക്കോട്ടെ സമരപ്പന്തലിലെത്തിയ പോലീസ് സംഘം സമരപ്പന്തൽ പൊളിച്ചു നീക്കുകയും കുട്ടിയുടെ അമ്മയേയും സഹോദരനേയും മർദ്ദിക്കുകയും ചെയ്തു. 

ഒക്ടോബർ 28ന് അർധരാത്രിയിൽ വനിതാ ഹോസ്റ്റലിനു മുൻപിൽ എസ്ഐയെ കണ്ടത് ചോദ്യം ചെയ്ത പതിനാറുകാരനെയാണ് പോലീസ് മർദിച്ചിരുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് രക്ഷിതാക്കൾ സമരം തുടങ്ങിയത്. 



Share this News Now:
  • Google+
Like(s): 74