16 November, 2017 10:37:51 AM


റേ​ഷ​ൻ ലഭിച്ചില്ല ; യുപിയില്‍ പട്ടിണിമൂലം വയോധിക മരിച്ചു



 ബ​റേ​ലി: റേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള പ​ട്ടി​ണി മ​ര​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ പ​ട്ടി​ണി മൂ​ലം വ​യോ​ധി​ക മ​രി​ച്ചു. ബ​റേ​ലി​യി​ലെ ഇ​ഷാ​ഖ് അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സാ​കി​ന (50) ആ​ണ് മ​രി​ച്ച​ത്. ഫ​ത്തേ​ഗ​ഞ്ചി​ലെ ഭോ​ലെ ന​ഗ​റി​ലാ​ണ് ഇ​ഷാ​ഖ് അ​ഹ​മ്മ​ദും സാ​കി​ന​യും ക​ഴി​ഞ്ഞി​രു​ന്ന​ത്. 


ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി സാ​കി​ന കി​ട​പ്പി​ലാ​യി​രു​ന്നു. റേ​ഷ​ൻ ക​ട​യി​ൽ എ​ത്താ​ൻ ഇ​വ​ർ​ക്ക് ക​ഴി​യാ​ത്ത​തി​നാ​ൽ റേ​ഷ​ൻ ല​ഭി​ച്ചി​ല്ല. സാ​കി​ന​യ്ക്കു അ​സു​ഖ​മാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടും ഇ​ഷാ​ഖി​ന് റേ​ഷ​ൻ ന​ൽ​കാ​ൻ ക​ട​യു​ട​മ ത​യാ​റാ​യി​ല്ല. സാ​കി​ന​യു​ടെ വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചാ​ൽ‌ മാ​ത്ര​മേ റേ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യു​വെ​ന്നാ​ണ് ക​ട​യു​ട​മ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ പ​ട്ടി​ണി​യി​ലാ​യി​രു​ന്നു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഐ ആ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ ജാ​ർ​ഖ​ണ്ഡി​ലെ സ​ന്തോ​ഷി കു​മാ​രി​യെ​ന്ന പെ​ൺ​കു​ട്ടി റേ​ഷ​ൻ ല​ഭി​ക്കാ​തെ പ​ട്ടി​ണി മൂ​ലം മ​രി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 34