16 November, 2017 09:01:07 AM


ബോക്സിംഗിനിടെ പരിക്കേറ്റ മലയാളി താരം ഹരികൃഷ്ണന്‍ അന്തരിച്ചു




കോട്ടയം: ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിനിടെ ഗുരുതരമായി പരിക്കേറ്റ മലയാളി താരം ചികിത്സയിലിരിക്കെ അന്തരിച്ചു. കോട്ടയം കടപ്പൂര് കൊച്ചുപുരയില്‍ ഗോപാലകൃഷ്ണന്‍റെയും ശാന്തയുടെയും മകന്‍ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് ചണ്ഡിഗഡില്‍ നടന്ന മത്സരത്തിനിടെയാണ് ഹരികൃഷ്ണന് പരിക്കേറ്റത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച  രാവിലെയായിരുന്നു അന്ത്യം. അഞ്ജലി സഹോദരിയാണ്.



Share this News Now:
  • Google+
Like(s): 453