Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

15 November, 2017 11:01:29 PM


ചെങ്ങന്നൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്

ചെങ്ങന്നൂര്‍: എം.സി.റോഡില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ റോഡ്സ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ്കുമാറിനെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലും കോട്ടയം റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കോഴിക്കോട് വടകര സ്വദേശി ചന്ദ്രന്‍, ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കോട്ടയം ആര്‍പ്പൂക്കര ചുരത്തില്‍ സൗപര്‍ണ്ണികയില്‍ സീമ (40), ഡ്രൈവര്‍ വൈക്കം തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ ഗോപകുമാര്‍ (47) എന്നിവരെ ചെങ്ങന്നൂര്‍ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 10.30 മണിയോടെ മുളക്കുഴ കനാല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന കാറില്‍ എതിര്‍വശത്തുനിന്നും വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

 


Share this News Now:
  • Google+
Like(s): 234