15 November, 2017 01:23:14 PM


മണിപ്പൂരില്‍ ഭീകരാക്രമണം: രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുഇംഫാൽ: മണിപ്പൂരിലെ ചണ്ഡലിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സുരക്ഷസേനയുടെ പട്രോളിംഗിനു നേരെ ഇന്ന് പുലർച്ചെ 5.30നായിരുന്നു ഭീകരാക്രമണം. തുർന്നു സുരക്ഷസേന നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ വധിച്ചു. ഭീകരരിൽനിന്നു എകെ47 തോക്കുകളും സ്ഫോടക വസ്തുകളും സേന പിടിച്ചെടുത്തു.തിങ്കളാഴ്ച ചണ്ഡലിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ആസാം റൈഫിൾ ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 18 ആസാം റൈഫിൾസിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. Share this News Now:
  • Google+
Like(s): 184