15 November, 2017 11:49:22 AM


മന്ത്രി തോമസ് ചാണ്ടിയുടെ ഒൗദ്യോഗിക വസതിയിൽ തിരക്കിട്ട ചർച്ചകൾ



തിരുവനന്തപുരം: മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ മന്ത്രി തോമസ് ചാണ്ടിയുടെ ഒൗദ്യോഗിക വസതിയിൽ തിരക്കിട്ട ചർച്ചകൾ. തോമസ് ചാണ്ടിയുമായി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ എംഎൽഎ എന്നിവർ ചർച്ച നടത്തുകയാണ്.

ദേശീയ നേതൃത്വവുമായി സംസാരിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച.മുന്നണിയെ മുഴുവൻ പിണക്കി മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് എൻസിപി സംസ്ഥാന നേതൃത്വത്തിന് ഇപ്പോഴുള്ളത്. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അറിഞ്ഞ ശേഷം അന്തിര തീരുമാനം പ്രഖ്യാപിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്



Share this News Now:
  • Google+
Like(s): 38