15 November, 2017 11:13:11 AM


തോമസ് ചാണ്ടിയുടെ രാജി : മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച ചര്‍ച്ചകള്‍ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി . എന്‍ സി പി സംസ്ഥാന ഘടകം മന്ത്രിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.


ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ഉടന്‍ തന്നെ തീരുമാനമറിയിക്കുമെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സി പി ഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിലുള്ള അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  സി.പി.ഐയുടെ നാല് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമാണ് മുഖ്യമന്ത്രി. മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ മന്ത്രിമാര്‍ ആരും തന്നെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു കൊണ്ട് സി.പി.ഐ കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.


മന്ത്രിസഭായോഗത്തില്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യാന്‍ കൂടിയാണ് മന്ത്രിസഭ ചേരുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് ഗൗരവകരമാണ് മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ല. മന്ത്രിയുടെ രാജിക്കാര്യം യോഗത്തില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ആയില്ലെന്നും പിണറായി പറഞ്ഞു.



Share this News Now:
  • Google+
Like(s): 43