15 November, 2017 09:20:47 AM


മന്ത്രിസഭാ യോഗം ആരംഭിച്ചു: സിപിഐ മന്ത്രിമാർ വിട്ടു നിൽക്കുന്നു


തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനവും ഗുരുതര ആരോപണങ്ങളും നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനമാകാതെ നീളുന്നതിനിടെ എൽഡിഎഫിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റിൽ രാവിലെ ആരംഭിച്ച മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടു നിൽക്കുകയാണ്. എന്നാൽ നാല് സിപിഐ മന്ത്രിമാരും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ മുറിയിൽ ഉണ്ട് എന്നാണ് വിവരം. 


അതേ സമയം, തോമസ് ചാണ്ടിയുടെ രാജി വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. വിഷയത്തിൽ നേരത്തെ, തോമസ് ചാണ്ടിയ രൂക്ഷമായി വിമർശിച്ച് പന്ന്യൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മുന്നണി യോഗത്തിൽ തോമസ് ചാണ്ടിയും പന്ന്യനും തമ്മിൽ വാക്കേറ്റമുണ്ടാവുക‍യും ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 44