15 November, 2017 09:01:55 AM


കൂടിക്കാഴ്ച അവസാനിച്ചു; തോമസ് ചാണ്ടിയും മുഖ്യമന്ത്രിയും സെക്രട്ടറിയേറ്റിൽ




തി​രു​വ​ന​ന്ത​പു​രം: കാ​യ​ല്‍ കൈ​യേ​റ്റ വി​ഷ​യ​ത്തി​ല്‍ ഗുരുതര ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യും മുഖ്യമന്ത്രി പിണറായി വിജയനും എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്ററുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. ക്ലി​ഫ് ഹൗ​സി​ൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം തോമസ് ചാണ്ടിയും മുഖ്യമന്ത്രിയും സെക്രട്ടറിയേറ്റിലെത്തി.

രാജി ആവശ്യം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് ആവർത്തിച്ച് മന്ത്രി തോമസ് ചാണ്ടി. വിധിപ്പകർപ്പ് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തൊട്ടുപിന്നാലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ സെക്രട്ടറിയേറ്റിൽ എത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 
 
ഗതാഗതമന്ത്രി തോമസ് ചാണ്ടി ഉടൻ രാജി വെക്കുമെന്ന വാർത്തകൾ വരുന്നതിനിടെ നിലപാട് കടുപ്പിച്ച് സിപിഐ. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചാണ്ടി പങ്കെടുത്താൽ സിപിഐയുടെ മന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് പാർട്ടി നേതൃത്വം അറിയിച്ചു. 



Share this News Now:
  • Google+
Like(s): 33