06 February, 2016 02:39:10 PM


ഷാന്‍ ജോണ്‍സണ്‍ന്‍റെ സംസ്കാരം ഞായറാഴ്ച



തൃശൂര്‍ : അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകളും യുവ ഗായികയും സംഗീത സംവിധയാകയുമായ ഷാന്‍ ജോണ്‍സണ്‍ന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം റോഡ് മാര്‍‍ഗം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് നെല്ലിക്കുന്ന് സെന്‍റ് സെബാസ്റ്റ്യന്‍‍സ് പള്ളിയില്‍.

വെള്ളിയാഴ്ചയാണ് കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഷാനെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ഉറങ്ങുന്ന നിലയിലായിരുന്നു. റെക്കോര്‍ഡിങ്ങിനായി തിരുവനന്തപുരത്തേക്ക് പോകാനിരുന്നതായിരുന്നു. അമ്മ ഷാനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കളെ അന്വേഷിക്കാന്‍ വിടുകയായിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K