15 November, 2017 07:54:42 AM


ദില്ലി ഹരിയാന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്



ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേജരിവാളിനോപ്പം പരിസ്ഥിതി മന്ത്രിയും പരിസ്ഥിതി സെക്രട്ടറിയും ഖട്ടാറുമായി കൂടിക്കാഴ്ച നടത്തും.

പഞ്ചാബ് മുഖ്യമന്ത്രി അമിരീന്ദ്രർ സിംഗിനെയും കൂടിക്കാഴ്ചയ്ക്ക് കേജരിവാൾ ക്ഷണിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തോട് അമരീന്ദ്രർ സിംഗ് പ്രതികരിച്ചിട്ടില്ല. അതേസമയം അന്തരീക്ഷ മലനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ദില്ലി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനായി ഡൽഹി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്ന് ബിജെപിയുടെ ആരോപിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 26