15 November, 2017 07:54:15 AM


യോഗി ആദിത്യനാഥുമായി ശ്രീ ശ്രീ രവിശങ്കർ കൂടിക്കാഴ്ച നടത്തി



ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ കൂടിക്കാഴ്ച നടത്തി. ലക്നോവിൽ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അയോധ്യയിലെ ബാബ്റി മസ്ജിദ് വിഷയം ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.അയോധ്യ വിഷയത്തിൽ രവിശങ്കറിന്‍റെ നീക്കത്തിനെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡും ബാബ്റി മസ്ജിദ് കർമസമിതിയും രംഗത്തെത്തിയിരുന്നു.

രവിശങ്കറിനെ മധ്യസ്ഥത വഹിക്കാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അത് സ്വീകാര്യമല്ലെന്നുമാണ് വ്യക്തിനിയമ ബോർഡിന്‍റെ നിലപാട്. അതേസമയം അയോധ്യ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ആഗ്രഹമെന്ന് യോഗി നേരത്തെ അറിയിച്ചിരുന്നു. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന ആരുമായും സഹകരിക്കുമെന്നും യോഗി അറിയിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 13