14 November, 2017 10:00:29 PM


പിടക്കോഴിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; പതിനാലുകാരന്‍ അറസ്റ്റില്‍


teenager, sexually assaulting, hen, arrested


ഇസ്ലാമാബാദ്: പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരന്‍ അറസ്റ്റില്‍. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സാര്‍ ഹുസൈനാണ് അറസ്റ്റിലായത്. മന്‍സാബ് അലിയെന്നയാളാണ് പരാതിക്കാരൻ. തന്റെ അയല്‍ക്കാരൻ പതിനാല് വയസ്സുള്ള അന്‍സാര്‍ ഹുസൈന്‍ കോഴിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി പീഡനം നടത്തിയെന്ന് പരിശോധിച്ച ശേഷമാണ് പോലീസ് നടപടി തുടങ്ങിയത്.


നവംബര്‍ 11 ന് അന്‍സാര്‍ തന്റെ പിടക്കോഴിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു എന്നാണ് മന്‍സാബ് നല്‍കിയ പരാതി. സംഭവത്തിന് തന്റെ രണ്ട് സുഹൃത്തുക്കള്‍ ദൃക്‌സാക്ഷികളാണെന്നും മന്‍സാബ് പരാതിയില്‍ പറയുന്നു. ഹുസൈന്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിചിത്രമായ കേസില്‍ പയ്യന്‍ പറയുന്ന ന്യായീകരണം ലൈംഗീക മോഹമാണെന്ന് പോലീസ് പറഞ്ഞതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



Share this News Now:
  • Google+
Like(s): 1318