14 November, 2017 11:05:22 AM


തോമസ് ചാണ്ടിക്കായി വിവേക് തൻഖ ഹാജരാകരുതെന്ന് എം.എം.ഹസൻ



തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി കോടതിയിൽ ഹാജരാകരുതെന്ന് അ​ഭി​ഭാ​ഷ​ക​നും കോ​ൺ​ഗ്ര​സ് എം​പി​യുമായ വിവേക് തൻഖയോട് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. തൻഖയെ ഫോണിൽ വിളിച്ചാണ് ഹസൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കോൺഗ്രസിന്‍റെ പ്രതിഷേധം ശക്തമാകുമ്പോൾ തൻഖ ഹാജരാകരുതെന്നും ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.

മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ അടക്കമുള്ളവർ തൻഖയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ത​ൻ​ഖ​യെ​പ്പോ​ലു​ള്ള എം​പി​മാ​ർ കോ​ൺ​ഗ്ര​സ് ബാ​ധ്യ​ത​യാ​ണെ​ന്നും കോ​ൺ​ഗ്ര​സി​നെ കു​ഴ​പ്പി​ൽ ചാ​ടി​ക്കാ​നു​ള്ള ചാ​ണ്ടി​യു​ടെ ത​ന്ത്ര​ത്തി​ൽ ത​ൻ​ഖ വീ​ഴു​ക​യാ​യി​രു​ന്നുവെന്നും സു​ധീ​ര​ൻ കുറ്റപ്പെടുത്തിയിരുന്നു.കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു. ഔ​ചി​ത്യ​മി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് ത​ൻ​ഖ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നോ​ടു​ള്ള ക​ടു​ത്ത ദ്രോ​ഹ​മാ​ണി​തെ​ന്നും സുധീരൻ പ​റ​ഞ്ഞിരുന്നു. 



Share this News Now:
  • Google+
Like(s): 39