13 November, 2017 04:35:57 PM


ചാനല്‍ ഷോ വിഷയത്തില്‍ അമ്മ-ഫിലിം ചേംബര്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു



കൊച്ചി: ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് ഷോകൾ ബഹിഷ്‌കരിക്കുന്നതില്‍ തീരുമാനമാകാതെ അമ്മ-ഫിലിം ചേംബര്‍ ഭാരവാഹികളുടെ യോഗം പിരിഞ്ഞു. മൂന്നു വര്‍ഷത്തേക്ക് ഷോകളിൽ പങ്കെടുക്കരുത് എന്ന ഫിലിം ചേംബറിന്‍റെ നിര്‍ദേശം അമ്മ അംഗീകരിച്ചില്ല. ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്നാണ് അമ്മയുടെ നിലപാട്. 

മുൻപ് സിനിമകൾ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചാനൽ റൈറ്റ്സും വിറ്റ് പോയിരുന്നു. എന്നാൽ കുറച്ചുകാലമായി തീയറ്ററിൽ ഓടുന്ന ചിത്രങ്ങൾ മാത്രമാണ് ചാനലുകൾ വാങ്ങുന്നത്. ചാനലുകളുടെ ഈ നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയാണ് ഫിലിം ചേംബർ ചാനൽ അവാർഡ് നൈറ്റുകളിൽ നിന്നും താരങ്ങൾ മാറി നിൽക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. 



Share this News Now:
  • Google+
Like(s): 54