13 November, 2017 04:17:22 PM


യോഗത്തിൽനിന്ന് ജയരാജൻ ഇറങ്ങി പോയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം : കോടിയേരി



തിരുവനന്തപുരം: സംസ്ഥാന സമിതി യോഗത്തിൽനിന്ന് പി. ജയരാജൻ ഇറങ്ങി പോയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ പല ചർച്ചകളും നടക്കും. ഉൾപാർട്ടി ജനാധിപത്യം ഉള്ള പാർട്ടിയാണ് സിപിഎം എന്നും കോടിയേരി കൂട്ടിച്ചേർത്തു.

പാ​​ർ​​ട്ടി​​ക്ക് അ​​തീ​​ത​​നാ​​യി വ​​ള​​രാ​​നു​​ള്ള നീ​​ക്കവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സമിതിയിൽ ജയരാജനെതിരേ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നതായുള്ള വാർത്തകൾ വന്നിരുന്നത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജ​​യ​​രാ​​ജ​​നെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​യിരുന്നു വാർത്ത. 



Share this News Now:
  • Google+
Like(s): 41