13 November, 2017 04:05:56 PM


തോമസ് ചാണ്ടിയുടെ രാജി : എല്‍ഡിഎഫില്‍ മാറ്റമില്ലെന്ന് കാനം



കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലെ തീരുമാനത്തിൽ എല്‍ഡിഎഫില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തീരുമാനങ്ങള്‍ മാറ്റാന്‍ ഇത് വേലിയേറ്റമോ വേലിയിറക്കമോ അല്ല. എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കില്‍ അത് എല്‍ഡിഎഫില്‍ പറയാമായിരുന്നു. കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ക്കില്ലെന്നും കാനം കോട്ടയത്ത് പറഞ്ഞു. 

ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. മന്ത്രിയുടെ കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നുമാണ് പീതാംബരൻ മാസ്റ്റര്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു മാസം മുമ്പേ നിശ്ചയിച്ച സംസ്ഥാന സമിതി യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Google+
Like(s): 36