13 November, 2017 01:47:37 PM


തോമസ് ചാണ്ടിയുടെ രാജി : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷം



തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിട്ടു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നായി നിരവധി പ്രവർത്തകരാണ് ക്ലിഫ് ഹൗസ് മാർച്ചിനായി എത്തിയിരുന്നത്. ക്ലി​​​ഫ് ഹൗ​​​സ് മാ​​​ർ​​​ച്ച് ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ബി.​​​കെ. ര​​​ജീ​​​ന്ദ്ര​​​നെ മ്യൂ​​​സി​​​യം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ക്കുകയും ചെയ്തിരുന്നു. 



Share this News Now:
  • Google+
Like(s): 50