13 November, 2017 01:26:43 PM


വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: സ്കൂള്‍ അധ്യാപികമാർക്ക് മൂൻകൂർ ജാമ്യം



കൊച്ചി: സ്കൂൾ കെട്ടിടത്തിന്‍റെ മുകളിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാർക്ക് ഹൈക്കോടതിയുടെ മൂൻകൂർ ജാമ്യം. നവംബർ 17ന് അധ്യാപികമാർ മജിസ്ട്രേറ്റുനു മുൻപാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 17,18 തിയതികളിൽ അന്വേഷണ സംഘത്തിനു മുൻപാകെയും എല്ലാ ചൊവ്വാഴ്ചയും പോലീസ് സ്റ്റേഷനിലും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

തങ്ങൾ നിരപരാധികളാണെന്നും ക്രിമിനൽ കേസിൽ അറിയാതെ പ്രതികൾ ആകുകയായിരുന്നു എന്നും അധ്യാപികമാർ കോടതിയെ അറിയിച്ചു. ഇതേതുടർന്നാണ് കോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ സ്കൂളിലെ അധ്യാപികമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകൾ ആരോപിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 59