13 November, 2017 01:07:14 PM


കൊട്ടക്കമ്പൂരിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനും അനധികൃത പട്ടയം



ഇടുക്കി: കൊട്ടക്കമ്പൂരിൽ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനും അനധികൃത പട്ടയം. അനധികൃതമായി രണ്ടര ഏക്കർ ഭൂമിയാണ് ജില്ലാ കമ്മിറ്റിയംഗമായ എം. ലക്ഷ്മണൻ കൈവശം വച്ചിരിക്കുന്നത്. ചട്ടലംഘനവും ക്രമവിരുദ്ധവുമായി ഭൂമി കൈവശം വച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭൂമി പതിവ് കമ്മിറ്റി ചേരാത്ത സമയത്താണ് ലക്ഷ്മണനു രണ്ടരയേക്കർ ഭൂമിയുടെ പട്ടയം അനുവദിച്ചിരിക്കുന്നത്. ഇതേകാരണം ചൂണ്ടിക്കാട്ടിയാണ് ജോയ്സ് ജോർജ് എംപിയുടെ പട്ടയം ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. 



Share this News Now:
  • Google+
Like(s): 36