13 November, 2017 12:39:32 PM


സംസ്ഥാന സമിതി യോഗം: ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പി. ജയരാജന്‍



കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ രംഗത്ത്. പാര്‍ട്ടിക്ക് അതീതനായി വളരാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ടുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ തെറ്റാണ്. പാര്‍ട്ടിക്കുള്ളില്‍ നടന്ന കാര്യങ്ങള്‍ വിശദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനും അധികാരമുണ്ട്. ഏത് വിഷയവും പാര്‍ട്ടി ചര്‍ച്ച ചെയ്യും. സിപിഎമ്മില്‍ കണ്ണൂര്‍ ഘടകത്തിന് പ്രത്യേകതകളൊന്നുമില്ല. സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങള്‍ മാത്രമാണ് കണ്ണൂരിലും നടപ്പാക്കുന്നത്. സംഗീത ആല്‍ബം പുറത്തിറക്കിയതിനു പിന്നില്‍ താനല്ലെന്നും ജയരാജന്‍ പറഞ്ഞു. 

പാ​​ർ​​ട്ടി​​ക്ക് അ​​തീ​​ത​​നാ​​യി വ​​ള​​രാ​​നു​​ള്ള നീ​​ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സമിതിയിൽ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജ​​യ​​രാ​​ജ​​നെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം. ജ​​യ​​രാ​​ജ​​നെ​​തി​​രാ​​യ പ്ര​​മേ​​യം സം​​സ്ഥാ​​ന സ​​മി​​തി അം​​ഗീ​​ക​​രി​​ച്ച​​താ​​യാ​​ണ് വി​​വ​​രം. കണ്ണൂർ ലോബിയിലെ ശക്തനായ നേതാവാണ് പി. ജയരാജൻ.



Share this News Now:
  • Google+
Like(s): 28