13 November, 2017 11:55:42 AM


മീ ടൂ കാമ്പയിന്‍ ; ഹോളിവുഡില്‍ നിരവധി ആളുകള്‍ പങ്കെടുത്തു



ലോസ് ആഞ്ചലസ്:ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ കാമ്പയിനിന്‍റെ പ്രചോദനം ഉള്‍ക്കൊണ്ട് ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍ നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഹോളിവുഡിലെ ബോളിവാര്‍ഡില്‍നിന്നും സിഎന്‍എന്‍ ആസ്ഥാനം വരെയാണ് മാര്‍ച്ച് നടന്നത്. ലൈംഗികാതിക്രമ കേസുകളില്‍ അധികൃതര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഫേസ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാര്‍ച്ച് നടത്തിയത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് മീ ടൂ കാമ്പയിൻ തുടങ്ങിയത്. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് കാമ്പയിനു തുടക്കം കുറിച്ചത്. 



Share this News Now:
  • Google+
Like(s): 65