13 November, 2017 07:56:22 AM


മൂലമറ്റത്ത് ഭൂമികുലുക്കം; ഏഴ് സെക്കന്‍റ് നീണ്ടു നിന്നതായി പ്രദേശവാസികൾ



തൊടുപുഴ: ഇടുക്കി അണക്കെട്ടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ നേരിയ ഭൂചലനം. പുലർച്ചെ 4.48നുണ്ടായ ചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 2.86 രേഖപ്പെടുത്തി. ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. കുളമാവ് വനത്തിലുളളിലാണു പ്രഭവ കേന്ദ്രം. അഞ്ചു മുതൽ ഏഴു സെക്കൻഡു വരെ നീണ്ടു നിന്നു. നാശനഷ്ടങ്ങളില്ല.


അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്നു കെഎസ്ഇ‌ബി അറിയിച്ചു. അതേസമയം ഭൂമി കുലുങ്ങിയതായി റിപ്പോർട്ടുകളില്ലെന്ന് കാഞ്ഞാർ പോലീസ് പറഞ്ഞു. മൂലമറ്റം കെ എസ് ആർ ടി സി ബസ് സ്റ്റാന്‍റിലും ഭൂചലനം അനുഭവപ്പെട്ടില്ല.



Share this News Now:
  • Google+
Like(s): 75