13 November, 2017 01:38:08 AM


ഇറാഖിലും കുവൈത്തിലും ഭൂചലനം; ഷാർജയിലും ദുബായിലും പ്രകമ്പനം, തീവ്രത 7.3



കുവൈത്ത് സിറ്റി: ഇറാഖിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തി. സൽമാനിയ ആണു പ്രഭവകേന്ദ്രം. തുടർച്ചയായി കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി ഒൻപതരയോടെയാണു രാജ്യത്തിന്‍റെ പലഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്.

ചിലയിടങ്ങളിൽ കെട്ടിടങ്ങളിലെ ജനൽ ചില്ലുകൾ തകർന്നു വീണു. താമസക്കാർ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിൻതാസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതൽ തീവ്രത അനുഭവപ്പെട്ടത്. ഷാർജയിലും ദുബായിലും ഇതിന്‍റെ പ്രകമ്പനമുണ്ടായി.



Share this News Now:
  • Google+
Like(s): 130