Breaking News
തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം... ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ കസ്റ്റഡിയിലെടുത്തു... പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

12 November, 2017 11:54:19 PM


ഗോവ ചലച്ചിത്ര മേളയില്‍ നിന്ന് സെക്‌സി ദുര്‍ഗ അടക്കം രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കി



പനജി: ഗോവയില്‍ നടക്കാനിരിക്കുന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ ഒഴിവാക്കി. രവി ജാദവിന്റെ ന്യൂഡ്, സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്നീ ചിത്രങ്ങളാണ് ഒഴിവാക്കിയത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ടാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്.


രണ്ട് ചിത്രങ്ങളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്നതായിരുന്നു. സെക്‌സി ദുര്‍ഗയും ന്യൂഡും അടക്കം 24 ചിത്രങ്ങളാണ് ജൂറി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ജൂറി അറിയാതെയാണ് മന്ത്രാലയം ഇടപെട്ട് ചിത്രങ്ങള്‍ ഒഴിവാക്കിയത്. ചിത്രങ്ങള്‍ ഒഴിവാക്കിയ വിവരം അറിഞ്ഞില്ലെന്നും സംഭവത്തിലുള്ള പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജൂറി അംഗം അപൂര്‍വ അസ്രാനി പറഞ്ഞു.


മേളയുടെ ഉദ്ഘാടന ചിത്രമായി തീരുമാനിച്ച ശേഷമാണ് മറാഠി ചിത്രമായ ന്യൂഡ് ഒഴിവാക്കിയത്. ന്യുഡിന് പകരം വിനോദ് കാപ്രിയുടെ പിഹുവാകും ഇനി ഉദ്ഘാടന ചിത്രം. ജോളി എല്‍.എല്‍.ബി, ന്യൂട്ടണ്‍, ബാഹുബലി 2, വെന്റിലേറ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ സുജോയ് ഘോഷ് അധ്യക്ഷനായ ജൂറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമാണ് പട്ടികയിലുള്ളത്.



Share this News Now:
  • Google+
Like(s): 296