12 November, 2017 05:12:14 PM


മദ്യത്തിനു ലഹരി കൂട്ടാന്‍ യുവാക്കള്‍ ഉപയോഗിക്കുന്ന പുതിയ വസ്തു കഫ് സിറപ്പ്


uploads/news/2017/11/164790/liqaur.gif


ആലപ്പുഴ: ലഹരി കൂട്ടാന്‍ മാരകമായ പല വസ്തുക്കളും മദ്യപാനികള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ പുതിയ കൂട്ടുകണ്ടു ഞെട്ടല്‍ മാറാതെ പോലീസ്. മദ്യത്തിനൊപ്പം ലഹരികൂടാന്‍ യുവാക്കാള്‍ കഫ് സിറപ്പ് ഉപയോഗിക്കുന്നുണ്ട് എന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍.

ചെട്ടികുളങ്ങരയില്‍ കാടുപിടിച്ച പുരയിടത്തില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് നിരവധി കഫ്‌സിറപ്പ് കുപ്പികള്‍ കണ്ടെടുത്തത്. പോലീസ് എത്തിയതു കണ്ട് മദ്യപിച്ചു കൊണ്ടിരുന്ന യുവാക്കള്‍ ഓടി രക്ഷപെട്ടു.

കുട്ടികളും മുതിര്‍ന്നവരും അലര്‍ജി, കഫകെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇവര്‍ മദ്യത്തിനൊപ്പം ലഹരികൂട്ടാനായി ഉപയോഗിച്ചിരുന്നത് എന്നു പറയുന്നു.



Share this News Now:
  • Google+
Like(s): 88