12 November, 2017 05:12:00 PM


നെന്മാറയിൽ വൃദ്ധ കുത്തേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം കിണറ്റില്‍



പാലക്കാട് : പാലക്കാട് നെന്മാറയില്‍ വൃദ്ധയെ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെന്മാറ വല്ലങ്ങില്‍ മാരിയമ്മ(82) യാണ് കൊല്ലപ്പെട്ടത്. ഇവരുടെ  മൃതദേഹം കിണറ്റില്‍നിന്നാണ് കണ്ടെടുത്തത്‌. രണ്ട് കത്തികള്‍ കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് നെന്മാറ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 45