12 November, 2017 02:10:15 PM


ഗുരുവായൂരിൽ കൊലക്കേസ് പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു




തൃശൂർ: ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദ് (28) ആണ് മരിച്ചത്. നാല് മാസം മുൻപ് സിപിഎം പ്രവർത്തകൻ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് മരിച്ചയാൾ. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെയും സുഹൃത്തിനെയും കാറിൽ എത്തിയ സംഘം തട്ടിവീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ആനന്ദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും അക്രമത്തിൽ പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരകമായി വെട്ടേറ്റ ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.



Share this News Now:
  • Google+
Like(s): 81