12 November, 2017 01:43:51 PM


എ​ടി​എം കാ​ർ​ഡു​ക​ള്‍ നാ​ലു വ​ർ​ഷ​ത്തി​ന​കം ഇ​ല്ലാ​താ​കും: നീ​തി ആ​യോ​ഗ് സി​ഇ​ഒ




ദില്ലി: അ​ടു​ത്ത നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡെ​ബി​റ്റ്-​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും എ​ടി​എ​മ്മു​ക​ളും ഇ​ല്ലാ​താ​കു​മെ​ന്ന് നീ​തി ആ​യോ​ഗ് സി​ഇ​ഒ അ​മി​താ​ഭ് കാ​ന്ത്. സാമ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​നെ മാ​ത്രം ആ​ശ്ര​യി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം വാ​ദി​ക്കു​ന്ന​ത്. നോ​യി​ഡ​യി​ലെ അ​മി​റ്റി യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​മി​താ​ഭ് കാ​ന്ത്.

ജ​ന​സം​ഖ്യ​യി​ൽ 72 ശ​ത​മാ​ന​വും 32 വ​യ​സി​ൽ താ​ഴെ​യു​ള​ള​വ​രു​ള്ള ലോ​ക​ത്തെ ഏ​ക​രാ​ഷ്ട്ര​മാ​ണ് ഇ​ന്ത്യ. ഇ​ത് ഭാ​വി​യി​ൽ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

മൂ​ന്നു​നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് എ​ടി​എം കൗ​ണ്ട​റു​ക​ളും ഡെ​ബി​റ്റ്-​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും അ​പ്ര​സ​ക്ത​മാ​യി മാ​റും. മൊ​ബൈ​ൽ ഫോ​ണ്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ൾ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തും. ലോ​ക​ത്തി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഉ​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​തു​കൊ​ണ്ട് ത​ന്നെ ഭാ​വി​യി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ വ​ൻ വ​ർ​ധ​ന ഉ​ണ്ടാ​കും- അ​മി​താ​ഭ് കാ​ന്ത് പ​റ​ഞ്ഞു.




Share this News Now:
  • Google+
Like(s): 191