12 November, 2017 11:53:33 AM


ശശീന്ദ്രൻ കുറ്റവിമുക്തനായാൽ മാത്രം ചാണ്ടിയുടെ രാജി - എന്‍സിപി



തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി വെയ്ക്കുമെന്ന് എൻ.സി.പി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി.പി.പീതാംബരൻ മാസ്റ്റര്‍. ഇത് തോമസ് ചാണ്ടി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിധി അനുകൂലമായാല്‍ ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുമെന്നും ടി.പി.പീതാംബരൻ വ്യക്തമാക്കി.


ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ളി​ൽ വി​ധി വ​രാ​തെ തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് എ​ൻ​സി​പി നേ​താ​വ് മാ​ണി സി.​കാ​പ്പ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അതേസമയം, രാ​ജി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. രാ​ജി​വെ​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ര​ണ്ടു​കൊ​ല്ലം ക​ഴി​യു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. 


ഇന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​നാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗം. മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടേ​യെ​ന്നു സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ച​തോ​ടെ ചാ​ണ്ടി​ക്ക് ഇ​ന്ന​ത്തെ യോ​ഗം നി​ർ​ണാ​യ​ക​മാ​ണ്. 




Share this News Now:
  • Google+
Like(s): 58