11 November, 2017 03:27:32 PM


രാജ്യത്തെ 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍ - ബാബ രാംദേവ്




ദില്ലി : രാജ്യത്ത് 99 ശതമാനം രാഷ്ട്രീയക്കാരും കള്ളന്മാര്‍ ആണെന്ന് യോഗ ഗുരു ബാബ രാംദേവ്. രാഷ്ട്രീയത്തില്‍ ചേരുന്നതിന് തനിക്ക് ഉദ്ദേശമില്ലെന്നും അവസരം കിട്ടിയാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പുറത്താക്കുന്നതില്‍ ഞാന്‍ ഒരിക്കലും മടി കാണില്ലായെന്നും രാംദേവ് വ്യക്തമാക്കി. കിഷാങ്കദ് ഗുരുകുലത്തിലെ അനുയായികളോടും വിദ്യാര്‍ഥികളോടും സംസാരിക്കുകയായിരുന്നു ബാബ രാംദേവ്.


ഗുര്‍മീത് റാം റഹീം സിംഗിനെ പോലെയുള്ള ആള്‍ദൈവങ്ങള്‍ ഇനിയും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുമെന്നും, ഒരു സന്യാസി ബഹുമാനിക്കപ്പെടണമെകില്‍ സന്യാസിയെ പോലെ പെരുമാറണം എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. മഹേന്ദ്രഗഢിലെ സെയ്ദൈലിപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള രാംദേവ് ഹരിയാന സര്‍ക്കാരിന്‍റെ ആയുര്‍വേദം, യോഗ എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡറാണ്.



Share this News Now:
  • Google+
Like(s): 31