11 November, 2017 03:03:10 PM


ഭരതനാട്യം അരങ്ങിലെത്തിച്ച് ദിവ്യ ഉണ്ണി സജീവമാകുന്നു



തിരുവനന്തപുരം  : മലയാള സിനിമയില്‍ മറ്റൊരു നടി കൂടി തിരിച്ചെത്തുകയാണ്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം നടി ദിവ്യഉണ്ണി യാണ്   നൃത്തവേദിയിലൂടെ  പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.  സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച്  ഭരതനാട്യം അരങ്ങിലെത്തിച്ചാണ്  ദിവ്യ ഉണ്ണി സജീവമാകുന്നത്. ഗുരുവന്ദനത്തോടെ തുടങ്ങിയ ദിവ്യയുടെ നൃത്തത്തെ സദസ് കരഘോഷത്തോടെ വരവേറ്റു.  ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് ദിവ്യ ഉണ്ണി  തിരുവനന്തപുരത്ത് നൃത്ത വേദിയിലെത്തുന്നത്. 





Share this News Now:
  • Google+
Like(s): 19