21 December, 2015 08:59:26 AM


ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍

തൃശൂര്‍: ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്ലാസ്റ്റിക് എയര്‍ ബാഗില്‍ പൊതിഞ്ഞു കിടത്തിയ നിലയിലായിരുന്നു. നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍റെ നേതൃത്വത്തില്‍ കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

കുട്ടികളുടെ ചികിത്സാ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  പിന്നീട് ഒളരിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. 

കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുമ്പാകെ കുഞ്ഞിനെ ഹാജരാക്കിയതിനു ശേഷം കമ്മറ്റിയുടെ തീരുമാനമനുസരിച്ച് സംരക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K