11 November, 2017 02:08:54 PM


ദില്ലിയില്‍ അന്തരീക്ഷ മലനീകരണം : യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കി



ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസില്‍നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കന്പനി അധികൃതർ അറിയിച്ചു. നവംബര്‍ 13 വരെ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനിരുന്നവര്‍ക്ക് നവംബര്‍ 18നു മുമ്പായി അധിക നിരക്കുകളില്ലാതെ ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. 



Share this News Now:
  • Google+
Like(s): 43