11 November, 2017 12:14:23 PM


ഹരിപ്പാട്ട് മെമു ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല



ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് വിവരം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 



Share this News Now:
  • Google+
Like(s): 92