Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

11 November, 2017 10:04:59 AM


ആലത്തൂരില്‍ വീട്ടില്‍ നിന്നും പിണങ്ങിപ്പോയ വിദ്യാർത്ഥിയുടെ അസ്ഥികള്‍ ഉൾവനത്തിൽആലത്തൂർ: രണ്ടു മാസം മുമ്പ് ഓണദിവസം കാണാതായ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ കണ്ടെത്തി. തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്പ് മാധവന്റെ മകന്‍ മനോജി(17) ന്റെ അസ്ഥികൂടമാണ് കണ്ടെത്തിയത്. തോലനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്. വനംവകുപ്പ് ജീവനക്കാരും തൊഴിലാളികളും അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തുന്നതിനായി വെട്ടിത്തെളിക്കുന്നതിനിടെയാണ് ഇരുള്‍ മരത്തില്‍ ലുങ്കിയും മറ്റും കണ്ടതെന്ന് പോലീസ് പറഞ്ഞു.


പത്തു മീറ്ററിനുള്ളില്‍ മണ്ണില്‍ പല ഭാഗത്തായി തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ടും നിലത്തു കിടന്ന ചീപ്പും വീട്ടുകാര്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ തിരുവോണദിവസം ഉച്ചയോടെ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നു പോലീസ് പറഞ്ഞു. മനോജിനെ കാണാനില്ലെന്നു കാണിച്ച് തൊട്ടടുത്ത ദിവസം കോട്ടായി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തി. പോലീസ്‌നായയെയും ഉപയോഗിച്ചു.അസ്ഥികൂടം കണ്ടെത്തിയതിന് 20 മീറ്റര്‍ അകലെ വരെ നായ എത്തിയെങ്കിലും കനത്തവനമേഖലയായതിനാല്‍ തിരിച്ചു പോരുകയായിരുന്നു. കോട്ടായി എസ്.ഐ: സി.വി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.


ആലത്തൂര്‍ സി.ഐ: കെ.എ. എലിസബത്ത്, സ്‌ക്വാഡ് അംഗങ്ങളായ രാമസ്വാമി, സുരേഷ്, കൃഷ്ണദാസ്, പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി. ഫോറസ്റ്റര്‍ അഭിലാഷ്, വനംജീവനക്കാരായ സന്തോഷ്, രമേഷ്, പരമന്‍, ശ്രീജിത്ത്, െഫെസല്‍ റഹ്മാന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.തൃശൂരില്‍ നിന്നെത്തിയ ഫോറന്‍സിക് അസിസ്റ്റന്റ് റിനി തോമസ് തെളിവുകള്‍ ശേഖരിച്ചു. അസ്ഥികൂടം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കൊലപാതകമാണോ കാട്ടുമൃഗങ്ങള്‍ ആക്രമിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്.Share this News Now:
  • Google+
Like(s): 334