10 November, 2017 11:31:18 PM


കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് പൊട്ടി



കണ്ണൂര്‍: കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം. ആയിത്തറയിലെ വളയങ്ങാടന്‍ രഘുവിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന സത്യനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് വളയങ്ങാടന്‍ രഘു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൂത്തുപറമ്പിലും സമീപ പ്രദേശങ്ങളിലും സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബോംബ് നിര്‍മ്മാണമെന്നാണ് പോലീസ് സംശയിക്കുന്നത്. സ്‌ഫോടനത്തില്‍ രഘുവിന്റെ വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. പോലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടനം നടന്ന കെട്ടിടത്തില്‍ നിന്ന് ഒരു കിലോ വെടിമരുന്ന് പിടികൂടി. കൂത്തുപറമ്പ് പോലീസ് കേസെടുത്തു.



Share this News Now:
  • Google+
Like(s): 173