10 November, 2017 01:20:36 PM


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കി



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഉത്തരവ്. രണ്ടു വർഷമായി കാലാവധി വെട്ടിച്ചുരുക്കിയാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഓർഡിനൻസിന് അംഗീകാരം നൽകി. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു.

സർക്കാർ ഓർഡിനൻസോടെ നിലവിലെ ഭരണ സമിതിക്ക് ഇന്നു കൂടി മാത്രമേ അധികാരത്തിൽ തുടരാൻ കഴിയൂ എന്ന സ്ഥിതിയായി. ശനിയാഴ്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റായ തിരുവതാംകൂർ ദേവസ്വം ബോർഡിന്‍റെ കാലാവധി തീരും. ദേവസ്വം ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഓണറേറിയവും ഇനി സർക്കാരാണ് തീരുമാനിക്കുക. നിലവിൽ 8,000 രൂപ മാത്രമാണ് ഓണറേറിയവും സിറ്റിംഗ് ഫീസും ചേർത്ത് നൽകുന്നത്. 



Share this News Now:
  • Google+
Like(s): 236