10 November, 2017 12:02:07 PM


ശശികലയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്



ചെന്നൈ: ശശികലയുടെയും  ദിനകരന്‍റെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. അണ്ണാഡിഎംകെയിലെ വി.കെ.ശശികല പക്ഷത്തിന്‍റെ സ്ഥാപനങ്ങളിലും വീടുകളിലും    ടി.ടി.വി. ദിനകരന്‍റെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധനകൾ. വ്യാഴാഴ്ച ആരംഭിച്ച പരിശോധനകളാണ് തുടരുന്നത്. 


ജയ ടിവി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന. പരിശോധനയിൽ വിദേശത്തേക്ക് പണം കടത്തിയതുൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തതായാണ് സൂചന. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. തമിഴ്നാട്, പുതുച്ചേരി, കർണാടക, ഡൽഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു.
ശശികലയുടെ ബന്ധുവീടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കൊടനാട് എസ്റ്റേറ്റിലും പരിശോധന തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം അനധികൃത സ്വത്ത് സന്പാദനക്കേസിൽ കർണാടക ജയിലിലാണ് ശശികല. 


Share this News Now:
  • Google+
Like(s): 30