10 November, 2017 10:33:21 AM


ഭൂമി കൈയേറ്റം : തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന് ചെന്നിത്തല



കോഴിക്കോട്: അനധികൃതമായി സർക്കാർ ഭൂമി കൈയേറിയ തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനിൽക്കുന്ന നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുകയും അനധികൃതമായി ഭൂമി സ്വന്തമാക്കുകയും ചെയ്ത മന്ത്രിയെ ഇത്രയും നാൾ സംരക്ഷിച്ചത് സിപിഎമ്മാണ്. അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കുന്നത് ഇനിയും തുടരണമോ എന്ന് സിപിഎം തീരുമാനിക്കട്ടെ.

മന്ത്രിയെ സംരക്ഷിച്ചതോടെ സിപിഎം ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. തനിക്കെതിരേ സരിത ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്മീഷൻ റിപ്പോർട്ട് ഗൗരവതരമാണെന്ന വി.എം.സുധീരന്‍റെ അഭിപ്രായം ശരിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. 



Share this News Now:
  • Google+
Like(s): 32