Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

10 November, 2017 10:12:52 AM


പോലീസ് ചമഞ്ഞ് ട്രെയിനില്‍ കൊള്ള; രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽപാലക്കാട്: സേലത്തുനിന്നു മേലാറ്റൂരിലേക്കു വ്യാപാര ആവശ്യത്തിനു ട്രെയിനില്‍ കൊണ്ടുവന്ന 55 ലക്ഷം രൂപ പോലീസ് ചമഞ്ഞ് കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം എടയാറ്റൂര്‍ ബീമുള്ളി വീട്ടില്‍ അബ്ദുള്‍ ജലീല്‍ (44), മലപ്പുറം മമ്പാട് കച്ചേരിക്കുനിയില്‍ അബ്ദുള്‍ ബഷീര്‍ (42) എന്നിവരാണു ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂെലെ 26 നു പുലര്‍ച്ചെയാണു കേസിന് ആസ്പദമായ സംഭവം.


ജലീലും, മലപ്പുറം പനങ്ങാങ്ങര സ്വദേശി ഉണ്ണി മുഹമ്മദും കൂടിയാണു ഗള്‍ഫിലുള്ള വ്യവസായി നാസറിന്റെ നിര്‍ദേശ പ്രകാരം സേലത്തു നിന്നും പണവുമായി എത്തിയത്. ട്രെയിനിറങ്ങി മേലാറ്റൂരിലേക്ക് പോവാന്‍ ഒലവക്കോട് ബസ് കാത്തുനില്‍ക്കവേ പോലീസാണെന്ന് പറഞ്ഞ് രണ്ട് വാഹനങ്ങളിലെത്തിയ ആറംഗ സംഘം ഇരുവരെയും ഓരോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പണവും മൊെബെല്‍ ഫോണുകളും കവര്‍ന്ന ശേഷം ആലത്തൂര്‍ കാവശ്ശേരിക്കടുത്ത് പുലര്‍ച്ചെ ഇറക്കി വിട്ടു.


തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ പരാതിക്കാരില്‍ ഒരാളായ ജലീല്‍ അപ്രത്യക്ഷനായി. തുടര്‍ന്ന് ജലീലിന്റെ ഭാര്യയുടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണു വഴിത്തിരിവായത്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റംസമ്മതിച്ചു.


കേസില്‍ ഇനിയും അഞ്ചുപേരെ പിടികൂടാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ: ആര്‍. ശിവശങ്കരന്‍ പറഞ്ഞു. പിടിയിലായ ബഷീര്‍ പാട്ടത്തിനെടുത്ത ഗുണ്ടല്‍പേട്ടിലുള്ള വാഴത്തോട്ടത്തിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്നത്. പ്രതികളിലൊരാള്‍ ഗോവയിലെ കാസിനോകളില്‍ സ്ഥിരം സന്ദര്‍ശകനാണെന്ന് കണ്ടെത്തി. ദുബായിലേക്ക് കടക്കാനാനിരിക്കെയാണ് ബഷീര്‍ വലയിലായത്. ബാക്കിയുള്ള പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഒരാള്‍ ഡല്‍ഹിയിലേക്ക് കടന്നതായി വിവരം ലഭിച്ചു.


വ്യാജ വിഗ്രഹം കാണിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ബഷീറിനെതിരേ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. ജലീല്‍ മറയൂര്‍ വനംവകുപ്പിന്റെ ചന്ദനമോഷണ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. Share this News Now:
  • Google+
Like(s): 254